Sub Lead

സുബൈര്‍ വധം:കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് സുബൈറിന്റ കൊലപാതകമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി

സുബൈര്‍ വധം:കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
X

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.മണ്ണുക്കാട് കോരയാറില്‍ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ആയുധങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കും.കൂടുതല്‍ ആയുധങ്ങള്‍ക്കായി കോരയാറില്‍ തെരച്ചില്‍ തുടരുകയാണ്.

അതേസമയം, സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേരെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.ശരവണന്‍, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് സുബൈറിന്റ കൊലപാതകമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.













Next Story

RELATED STORIES

Share it