Sub Lead

എസ്എഫ്‌ഐ വര്‍ഗീയ നിലപാടുകള്‍ അവസാനിപ്പിക്കുക: കാംപസ് ഫ്രണ്ട്

നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടാവട്ടെ. അവരത്രെ വിജയികള്‍' എന്ന വാക്യത്തില്‍ എവിടെയാണ് വര്‍ഗീയത ഉള്ളതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

എസ്എഫ്‌ഐ വര്‍ഗീയ നിലപാടുകള്‍ അവസാനിപ്പിക്കുക: കാംപസ് ഫ്രണ്ട്
X

തലശ്ശേരി: വര്‍ഗീയത പരത്തുന്നു എന്നാരോപിച്ച് ഖുര്‍ആന്‍ വചനം എഴുതിയ ഫഌക്‌സ് നശിപ്പിച്ച എസ്എഫ്‌ഐ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കാംപസ് ഫ്രണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി വിസ്ഡം വിദ്യാര്‍ഥി യൂനിയന്‍ തലശ്ശേരി എഞ്ചിനീയറിങ് കോളജിന് പുറത്തു സ്ഥാപിച്ച ഫഌക്‌സ് ആണ് വര്‍ഗീയ പരാമര്‍ശം ഉന്നയിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയത്. 'നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടാവട്ടെ. അവരത്രെ വിജയികള്‍' എന്ന വാക്യത്തില്‍ എവിടെയാണ് വര്‍ഗീയത ഉള്ളതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാണിച്ചു. വത്തക്കസമരം, ഫ്‌ലാഷ് മോബ് തുടങ്ങി മുസ്‌ലിംകളെ ആക്ഷേപിച്ചുള്ള സമരങ്ങളാണ് നാളുകളായി എസ്എഫ്‌ഐ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്.

അതിന്റെ തുടര്‍ച്ചയായുള്ള വര്‍ഗീയ നിലപാട് തന്നെയാണ് ഈ സംഭവത്തിലൂടെയും വ്യക്തമാക്കുന്നത്. എസ്എഫ്‌ഐ കൈ കൊള്ളുന്ന വര്‍ഗീയ നിലപാടുകളാണ് മറ്റേണ്ടതെന്നും മറ്റുള്ളവരില്‍ വര്‍ഗീയത ആരോപിക്കുന്ന എസ്എഫ്‌ഐയുടെ കാപട്യം തിരിച്ചറിയണമെന്നും ജില്ല സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ജില്ല പ്രസിഡന്റ് പി എം അമീന്‍, സെക്രട്ടറി അബുബക്കര്‍ തളിപ്പറമ്പ്, ഖജാഞ്ചി എം കെ ഫൈറൂസ്, ഇജാസ് അഹമ്മദ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it