Sub Lead

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്സ് ധാരണ; കോണ്‍ഗ്രസ് 10 സീറ്റില്‍ മല്‍സരിക്കും

അണ്ണാ ഡിഎംകെ 39 സീറ്റില്‍ 37 ലും വിജയിച്ചത് ജയലളിതയുടെ നേതൃത്വത്തിലായിരുന്നു. അണ്ണാ ഡിഎംകെ ഇക്കുറി 23 സീറ്റിലേ മത്സരിക്കൂ. ബിജെപിയും പിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കാനാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്സ് ധാരണ;    കോണ്‍ഗ്രസ് 10 സീറ്റില്‍ മല്‍സരിക്കും
X
ചെന്നൈ: എഐഎഡിഎംകെ-ബിജെപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്സ് ധാരണയിലായി. പുതുച്ചേരി അടക്കം ആകെയുള്ള 40 മണ്ഡലങ്ങളില്‍ 10 സീറ്റില്‍ കോണ്‍ഗ്രസ്സ് മല്‍സരിക്കും. 16 സീറ്റുകളാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടതെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ 10ല്‍ ഒതുങ്ങുകയായിരുന്നു. ഡിഎംകെ യും മറ്റ് കക്ഷികളുമാണ് ശേഷിക്കുന്ന 30 സീറ്റുകളില്‍ മത്സരിക്കുന്നത്. സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളാണ് സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികള്‍. തമിഴ്‌നാട്ടില്‍ 39 ഉം പുതുച്ചേരി സീറ്റിലുമാണ് മത്സരം.

കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികും ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച്ചക്ക് തയ്യാറായത്.

അണ്ണാ ഡിഎംകെ 39 സീറ്റില്‍ 37 ലും വിജയിച്ചത് ജയലളിതയുടെ നേതൃത്വത്തിലായിരുന്നു. അണ്ണാ ഡിഎംകെ ഇക്കുറി 23 സീറ്റിലേ മത്സരിക്കൂ. ബിജെപിയും പിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കാനാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ തീരുമാനിച്ചത്.

ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ദിനകരനൊപ്പം പോയ 18 അണ്ണാ ഡിഎംകെ എംഎല്‍എ മാരെ അയോഗ്യരാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജനവിധി അനുകൂലമല്ലെങ്കില്‍ സംസ്ഥാനത്ത് അണ്ണാ ഡിഎംകെയ്ക്ക് ഭരണത്തില്‍ തുടരാനാവില്ല.

Next Story

RELATED STORIES

Share it