Sub Lead

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്‌കൂള്‍ കലോല്‍സവം കൊല്ലത്ത്

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്‌കൂള്‍ കലോല്‍സവം കൊല്ലത്ത്
X

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാത്തിയ്യതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ. ഫെബ്രുവരി 19 മുതല്‍ 23 വരെ മോഡല്‍ പരീക്ഷ പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെയും കായിക-ശാസ്ത്രമേളകളുടെയും തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരിലും ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തും കലോല്‍സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തുമാണ് നടക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം എറണാകുളത്ത് നവംബര്‍ 9 മുതല്‍ 11 വരെ നടക്കും.



എസ്എസ്എല്‍സി പരീക്ഷാ സമയക്രമം



ഐടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ 29 വരെ (9 ദിവസം)


ഐടി പരീക്ഷ 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം)


എസ്എസ്എല്‍സി മോഡല്‍ പരീക്ഷ 2024 ഫെബ്രുവരി 19 മുതല്‍ 23 വരെ


എസ്എസ്എല്‍സി പരീക്ഷ 2024 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ


എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപ് 2024 ഏപ്രില്‍ 3 മുതല്‍ 17 വരെ


(10 ദിവസം)



എസ്എസ്എല്‍സി പരീക്ഷാ ടൈംടേബിള്‍



മാര്‍ച്ച് 4 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1


മാര്‍ച്ച് 6 രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്


മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം


മാര്‍ച്ച് 13 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2


മാര്‍ച്ച് 15 രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്‌സ്


മാര്‍ച്ച് 18 രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്


മാര്‍ച്ച് 20 രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി


മാര്‍ച്ച് 22 രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി


മാര്‍ച്ച് 25 രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്



ഹയര്‍ സെക്കന്‍ഡറി പരീക്ഷ


ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും. 2024 ലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തിയ്യതികളിലായി നടത്തും. ആകെ 4,04,075 പേര്‍ പരീക്ഷ എഴുതും. ഇതില്‍ കോഴിക്കോട് നിന്നുള്ളവര്‍ 43,476 പേരാണ്. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തിയ്യതികളിലാണ്. 27,633 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും.




Next Story

RELATED STORIES

Share it