വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് സ്പൂണും സ്‌ക്രൂ ഡ്രൈവറും കത്തിയും
ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മുപ്പത്തിയഞ്ചുകാരനായ കര്‍ണ്‍ സെന്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നും ഇവ പുറത്തെടുത്തത്.
മണ്ഡി: വയറുവേദനയുമായി എത്തിയ യുവാവിന്റെ ആമാശയത്തില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് എട്ട് സ്പൂണുകളും രണ്ട് സ്‌ക്രൂ െ്രെഡവറുകളും രണ്ട് ടൂത്ത് ബ്രഷുകളും ഒരു കത്തിയും. ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മുപ്പത്തിയഞ്ചുകാരനായ കര്‍ണ്‍ സെന്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നും ഇവ പുറത്തെടുത്തത്.
വയറ്റില്‍ വീക്കമുണ്ടായതിനെ തുടര്‍ന്ന് സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ കരണ്‍ സിങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ കത്തിയുണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ നടത്തിയ വിശദ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ കൂടുതല്‍ വസ്തുക്കളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നംഗഡോക്ടര്‍മാരുടെ സംഘം ആമാശയത്തില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തു. അപൂര്‍വമായ സംഭവമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിപ്പോള്‍ അപകടനില തരണം ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഅയ്യന്തോള് ബാങ്കിലേത് കരുവന്നൂരിനേക്കാള് വലിയ തട്ടിപ്പെന്ന് അനില്...
23 Sep 2023 5:58 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMTസുരേഷ് ഗോപിയെ വേണ്ടെന്ന് സത്യജിത് റേ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലെ...
22 Sep 2023 8:31 AM GMTനിപ: ഏഴ് സാംപിളുകള് കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMT