അതിവേഗം ശിക്ഷവിധിച്ച് കോടതി; ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് 32 ദിവസത്തിനിടെ വധശിക്ഷ

അറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

അതിവേഗം ശിക്ഷവിധിച്ച് കോടതി; ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് 32 ദിവസത്തിനിടെ വധശിക്ഷ

ഭോപ്പാല്‍: എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം അതിവേഗം ശിക്ഷ വിധിച്ച് പോക്‌സോ കോടതി. അറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ജൂണ്‍ എട്ടിനാണ് വീടിന് മുന്നില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍10നാണ് പ്രതിയെ പോലിസ് പിടികൂടിയത്.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ പ്രതി വിഷ്ണുവാണെന്ന് പോലിസ് കണ്ടെത്തി കുറ്റപത്രം തയ്യാറാക്കി. 30 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ 302, 376 എബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
RELATED STORIES

Share it
Top