Sub Lead

'ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനാകണം'; ഭരണഘടനാ സാധുത ഹൈക്കോടതി നാളെ പരിശോധിക്കും

ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനാകണം; ഭരണഘടനാ സാധുത ഹൈക്കോടതി നാളെ പരിശോധിക്കും
X

കൊച്ചി:ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക.ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാനാണ് സിറ്റിംഗ്.വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ .ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് നാളെ പരിഗണിക്കുക.

Next Story

RELATED STORIES

Share it