Sub Lead

വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി

വിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എംഎല്‍എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രിംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം.

വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ രാജിക്കത്തുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ സാവകാശം തേടി സ്പീക്കര്‍ അപ്പീല്‍ നല്‍കി.

വിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എംഎല്‍എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രിംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹര്‍ജി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. നാളെ പരിഗണിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. സ്പീക്കര്‍ രമേഷ് കുമാര്‍ ഇന്ന് തന്നെ വിമത എംഎല്‍എമാരെ കാണണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്.

രാജിക്കാര്യം എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് അറിയിക്കണം. സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ 10 എംഎല്‍എമാര്‍ക്കാണ് ഇന്നു വൈകീട്ട് ആറിന് സ്പീക്കറെ കാണാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്നുതന്നെ തീരുമാനം എടുക്കണമെന്നും ഇക്കാര്യം നാളെ കോടതിയെ അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചാണ് വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചത്. ഈ മാസം 17ാം തീയതി വരെ സമയം ഉണ്ടെന്നും, എംഎല്‍എമാരെ വ്യത്യസ്തമായി നേരിട്ടുകണ്ടശേഷം തീരുമാനമെടുക്കുമെന്നുമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചിരുന്നത്. സ്പീക്കറുടെ നിലപാട് തീരുമാനം നീട്ടിക്കൊണ്ടുപോയി, കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തന്ത്രമാണെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

അതിനിടെ വിമത എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ ബെംഗലൂരുവിലേക്ക് തിരിച്ചതിന് പിന്നാലെ വിമതരുടെ രാജി കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകില്ലെന്ന് കര്‍ണാടക സ്പീക്കര്‍ കെ രമേശ് കുമാര്‍ അറിയിച്ചതായി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it