Sub Lead

സോണിയയും നേതാക്കളും ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു

സോണിയയും നേതാക്കളും ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജയിലില്‍ കഴിയുകയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം. സപ്തംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്. തിഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ കണ്ടത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പിതാവിനെ കാണാനായി ജയിലിലെത്തിയിട്ടുണ്ട്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐഎന്‍എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന്‌വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്ത് 21ന് സിബിഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് മുതല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.





Next Story

RELATED STORIES

Share it