Sub Lead

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍
X

ന്യൂഡല്‍ഹി: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. ഇതിനുപുറമെ സംഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ ഏറെ നാളായി തുടരുന്ന പോരിന് പരിഹാരമാവുമെന്നാണു കരുതുന്നത്.

കുറച്ചു കാലങ്ങളായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവ് ജ്യോത് സിങ് സിദ്ദുവും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടെ സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നതിനെ തുടര്‍ന്ന് ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിങ് സോണിയയ്ക്കു കത്തയച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ സോണിയാ ഗാന്ധി ഇടപെട്ടാണ് പരിഹാര ഫോര്‍മുല തയ്യാറാക്കിയത്.

Sonia Gandhi appoints Navjot Sidhu Punjab Congress chief

Next Story

RELATED STORIES

Share it