- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമില്‍ മുന്‍ സൈനികനും രക്ഷയില്ല; കുടിയേറ്റക്കാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു
അതിര്‍ത്തിയിലടക്കം രാജ്യത്തിന് വേണ്ടി 30 വര്‍ഷം സൈനിക സേവനം നടത്തിയ മുഹമ്മദ് സനാഉല്ല(53)യേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2017 വരേ സുബേദാറായി സേവനം അനുഷ്ടിച്ച സനാഉല്ല കശ്മീരിലും മണിപ്പൂരിലും സായുധ നീക്കങ്ങളിലും പങ്കാളിയായിട്ടുണ്ട്.
ഗുവാഹതി: നിയമവിരുദ്ധ കുടിയേറ്റക്കാരനെന്ന് ആരോപിച്ച് അസമില്‍ മുന്‍ സൈനികനെ അറസ്റ്റ് ചെയ്തു. അതിര്‍ത്തിയിലടക്കം രാജ്യത്തിന് വേണ്ടി 30 വര്‍ഷം സൈനിക സേവനം നടത്തിയ മുഹമ്മദ് സനാഉല്ല(53)യേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2017 വരേ സുബേദാറായി സേവനം അനുഷ്ടിച്ച സനാഉല്ല കശ്മീരിലും മണിപ്പൂരിലും സായുധ നീക്കങ്ങളിലും പങ്കാളിയായിട്ടുണ്ട്.
2014 ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായ നിയമിതനായ സനാഉല്ലക്ക് സൈനിക ബഹുമതിയും ലഭിച്ചിട്ടുണ്ട്. 2017ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം അനധികൃത കുടിയേറ്റം തടയാന്‍ രൂപീകരിച്ച അസം ബോര്‍ഡര്‍ പോലിസില്‍ സബ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ടിച്ചു. ഇതേ യൂനിറ്റാണ് ഇപ്പോള്‍ മുന്‍ സൈനികനെ കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
'ഒരു സൈനികനെ തന്നെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങള്‍ പ്രധാനമന്ത്രി മോദിയോട് അപേക്ഷിക്കുകയാണ്, എന്‍ആര്‍സിയുടെ പേരില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്താണെന്ന് അദ്ദേഹം മനസ്സിലാക്കണം' സൈനികന്റെ മകന്‍ ഷാഹിദ് അക്തര്‍ പറഞ്ഞു. പിതാവിനെ അറസ്റ്റ് ചെയ്തതിനെതിരേ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് കുടുംബം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















