Sub Lead

സിദ്ദീഖ് കാപ്പന്‍ കുടുംബത്തിന്റെ പ്രതിഷേധ സംഗമം നാളെ

സിദ്ദീഖ് കാപ്പന്‍ കുടുംബത്തിന്റെ പ്രതിഷേധ സംഗമം നാളെ
X

മലപ്പുറം: കഴിഞ്ഞ നാലു മാസമായി യുപി സര്‍ക്കാര്‍ കള്ളക്കേസില്‍ പെടുത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെയും മലപ്പുറം ജില്ലാ പത്രപ്രവര്‍ത്തക യൂനിയന്റെയും സഹകരണത്തോടെ കാപ്പന്‍ കുടുംബം നാളെ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തും. രാവിലെ 10നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എംഎല്‍എ, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, സിപിഎം ജില്ലാ സെക്രട്ടറി എന്‍ മോഹന്‍ദാസ്, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, അഡ്വ. പിഎ പൗരന്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.

Siddique Kappan family protest meeting tomorrow

Next Story

RELATED STORIES

Share it