ആലപ്പുഴയില്‍ പെട്രോളിംഗിനിടെ എസ്‌ഐക്ക് വെട്ടേറ്റു; വാളുകൊണ്ട് വട്ടിയത് അബ്കാരി കേസിലെ പ്രതി
അബ്കാരി കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ നൂറനാട് സ്വദേശി സുഗതനാണ് എസ്‌ഐയെ വടിവാളുകൊണ്ടു വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: ആലപ്പുഴ നൂറനാട് പെട്രോളിംഗിനിടെ എസ്‌ഐക്ക് വാളു കൊണ്ട് വെട്ടേറ്റു. എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിനാണ് കൈക്ക് വെട്ടേറ്റത്. അബ്കാരി കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ നൂറനാട് സ്വദേശി സുഗതനാണ് എസ്‌ഐയെ വടിവാളുകൊണ്ടു വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പട്രോളിംഗിനിടെയാണ് എസ്‌ഐയ്‌ക്കെതിരെ ആക്രമണമുണ്ടായത്. കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുണ്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടാണ് അരുണ്‍ കുമാറിനു നേരെ ആക്രമണമുണ്ടായത്. സഹോദരനെ ഉപദ്രവിച്ചുവെന്ന പേരില്‍ പ്രതിയായ സുഗതനെതിരെ ഇന്ന് ഉച്ചയ്ക്ക് സ്‌റ്റേഷനില്‍ പരാതി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സുഗതനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
അതേസമയം, സുഗതന്‍ എസ്‌ഐയോട് മോശമായി പെരുമാറിയിരുന്നുവെന്ന് സഹ പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിന്നീട് വൈകീട്ട് പട്രോളിംഗിനിറങ്ങിയ എസ്‌ഐയെ സുഗതന്‍ ബൈക്കില്‍ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം. സുഗതന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
'ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്'; ഗോഡ്സെയെ സ്വാതന്ത്ര്യ...
18 Aug 2022 5:06 AM GMT'ഹിജാബിന് വിലക്ക്, ഗണേശ ചതുര്ത്ഥിക്ക് അനുമതി'; സ്കൂളുകളില് ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്...
18 Aug 2022 3:04 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്ച്ച
18 Aug 2022 2:45 AM GMTജനകീയ സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമം; ഗവര്ണര് ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്പ്പ്
18 Aug 2022 1:17 AM GMT