Sub Lead

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം:രാജ്കുമാറിന്റെ കസ്റ്റഡി എസ്പിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് എസ്‌ഐ

അറസ്റ്റ് വിവരം ഡിവൈഎസ്പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സാബു പറയുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം:രാജ്കുമാറിന്റെ കസ്റ്റഡി എസ്പിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് എസ്‌ഐ
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ മുന്‍ ഇടുക്കി എസ്പിക്കെതിരേ കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബു. എസ്പി കെ ബി വേണുഗോപാല്‍ നിര്‍ദേശിച്ചതിനനുസരിച്ചാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതെന്ന് എസ്‌ഐ സാബു വെളിപ്പെടുത്തി. അറസ്റ്റ് വിവരം ഡിവൈഎസ്പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സാബു പറയുന്നു.

അതേസമയം, പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപോര്‍ട്ടിനെത്തുടര്‍ന്ന് നെടുങ്കണ്ടം ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് എസ്പിയെ മാറ്റിയത്. രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു എസ്പിക്കെതിരായ നടപടി.

Next Story

RELATED STORIES

Share it