അമിത് ഷായെ വിമര്‍ശിച്ച് ലേഖനം; ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടിസ്
BY BSR30 April 2023 4:00 AM GMT
X
BSR30 April 2023 4:00 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തിന്റെ പേരില്‍ സിപിഎം രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസയച്ചത്. ലേഖനം സംബന്ധിച്ച് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നല്കിയ പരാതിയിലാണ് രാജ്യസഭാ ചെയര്മാന് നോട്ടീസയച്ചത്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് നടപടി. മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സൂറത്ത് കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT