Sub Lead

കോക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

കോക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
X

അബൂദബി: ദുബയില്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇറക്കി വിട്ടു. ഷൈന്‍ ടോമിനെ കൂടാതെ വിമാനം കേരളത്തിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ദുബയ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഷൈന്‍ ടോം ഉള്‍പ്പെടെയുള്ള സിനിമാ സംഘം ഭാരത സര്‍ക്കസ് എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ദുബയിലെത്തിയത്. എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്.

ദുബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്. തിരിച്ച് നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്തില്‍ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ഷൈന്‍ നേരെ കോക്പിറ്റില്‍ പ്രവേശിക്കുകയായിരുന്നു. അസ്വാഭാവിക നടപടി ശ്രദ്ധയില്‍പ്പെട്ട വിമാനജീവനക്കാര്‍ ഷൈനെ പിടികൂടി വിമാനത്തില്‍നിന്നും പുറത്താക്കി. ഇദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. ഷൈനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ ദുബയ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോയുള്ളത്.

Next Story

RELATED STORIES

Share it