Sub Lead

രാമക്ഷേത്ര ഭൂമിപൂജയെ ചോദ്യം ചെയ്ത് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി

പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ക്ഷേത്രം പണിയുന്നത്, അവരുടെ അഭിപ്രായവും അന്വേഷിക്കണം

രാമക്ഷേത്ര ഭൂമിപൂജയെ ചോദ്യം ചെയ്ത് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി
X

ന്യൂഡൽഹി: രാമക്ഷേത്ര ഭൂമിപൂജാ സമയത്തെ ചോദ്യം ചെയ്ത് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി. ആ​ഗസ്ത് 5 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര നിർമാണം അശുഭ സമയത്താണെന്ന് മുതിർന്ന ഹിന്ദു സന്യാസി ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിടും.

ഞങ്ങൾക്ക് ഒരു പദവിയോ രാമക്ഷേത്രത്തിന്റെ ട്രസ്റ്റിയോ ആകാൻ ആഗ്രഹമില്ല. ക്ഷേത്രം ശരിയായി പണിയുകയും ശരിയായ സമയത്ത് തറക്കല്ലിടുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, പക്ഷേ ഇതൊരു 'അശുഭ സമയമാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.

ഞങ്ങൾ രാമ ഭക്തരാണ്, ആരെങ്കിലും രാമക്ഷേത്രം പണിയുകയാണെങ്കിൽ ഞങ്ങൾ സന്തുഷ്ടരാകും, പക്ഷേ അതിനായി ഉചിതമായ തീയതിയും ശുഭ സമയവും തിരഞ്ഞെടുക്കണം. ഇതിൽ രാഷ്ട്രീയം ഉണ്ടാകരുത്. രാഷ്ട്രീയം കാരണം ഹിന്ദുക്കളുടെ പ്രശ്നങ്ങൾ തട്ടിമാറ്റുന്നു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ക്ഷേത്രം പണിയുന്നത്, അവരുടെ അഭിപ്രായവും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it