Sub Lead

ശഹീദ് ബാവ വധക്കേസ്: മൂന്നു പേരെ വെറുതെവിട്ടു, ആറു പേരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

ഒന്നാം പ്രതി അബ്ദുര്‍റഹ്മാന്‍ എന്ന ചെറിയാപ്പു, ഓട്ടോ ഡ്രൈവര്‍ അബ്ദുന്നാസര്‍, ആറാം പ്രതി റാഷിദ് എന്നിവരെയാണ് വെറുതെ വിട്ടത്. ആറുപേരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇവര്‍ക്കെതിരായ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

ശഹീദ് ബാവ വധക്കേസ്: മൂന്നു പേരെ വെറുതെവിട്ടു, ആറു പേരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി
X

കോഴിക്കോട്: പ്രമാദമായ ശഹീദ് ബാവ വധക്കേസില്‍ 10 പ്രതികളില് മൂന്നു പേരെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി അബ്ദുര്‍റഹ്മാന്‍ എന്ന ചെറിയാപ്പു, ഓട്ടോ ഡ്രൈവര്‍ അബ്ദുന്നാസര്‍, ആറാം പ്രതി റാഷിദ് എന്നിവരെയാണ് വെറുതെ വിട്ടത്. ആറുപേരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇവര്‍ക്കെതിരായ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

മൂന്നാം പ്രതി അബ്ദുല്‍കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്പതാം പ്രതി ഹിജാസ് റഹ്മാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, 11ാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. കേസില്‍ മൊത്തം 14 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില് നാലു പേരെ വിചാരണക്കോടതി നേരത്തേ തന്നെ വെറുതെവിട്ടിരുന്നു. വിദേശത്തേക്ക് കടന്ന മറ്റൊരു പ്രതിയുടെ വിചാരണ മാറാട് സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. 2011ലാണ് കേസിനാസ്പദമായ സംഭവം.


Next Story

RELATED STORIES

Share it