Sub Lead

വള്ളക്കടവിലും സത്രത്തിലും അനധികൃത പരിശോധനയുമായി ശബരിമല കര്‍മ്മ സമിതി

വള്ളക്കടവിലും സത്രത്തിലും അനധികൃത പരിശോധനയുമായി ശബരിമല കര്‍മ്മ സമിതി
X

വണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതയായ സത്രം വഴി പുല്ലുമേട്ടിലൂടെയും വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട് പരമ്പരാഗത പാതയിലൂടെയും സ്ത്രീകള്‍ എത്തുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വള്ളക്കടവിലും സത്രത്തിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും നിലയുറപ്പിച്ചു. ശനിയാഴ്ച്ച രാവിലെ മുതല്‍ വണ്ടിപ്പെരിയാറ്റിലും പരിസര പ്രദേശങ്ങളിലുമായി വിവിധ ഇടങ്ങളില്‍ കൂട്ടമായാണ് സംഘം നിലയുറപ്പിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് ചെന്നെയില്‍ നിന്നും എത്തിയ ഐടി കമ്പനി ജീവനക്കാര്‍ വന്ന വാഹനം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ അതിക്രമിച്ചു കയറി പരിശോധിക്കുകയും ചെയ്തു. വാഹനത്തില്‍ 16 അംഗങ്ങളില്‍ ആറു പേര്‍ സ്ത്രീകളായിരുന്നു.

ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനു ശേഷം വള്ളക്കടവ് റേഞ്ച് ഓഫിസര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സമയം വള്ളക്കടവില്‍ ഉണ്ടായിരുന്ന പോലിസ് നോക്കി നില്‍ക്കുകയായിരുന്നു.പുല്ലുമേട്ടിലേക്കുള്ള രണ്ട് പ്രദേശങ്ങളിലൂടെയുള്ള പാതയും വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ സത്രം വഴി മാത്രമാണ് തീര്‍ഥാടകരെ കടത്തി വിടുകയുള്ളു.അതിനാല്‍ തന്നെ വള്ളക്കടവ് കോഴിക്കാനം വഴി തീര്‍ത്ഥാടകര്‍ എത്താനുള്ള സാധ്യതയും വിരളമാണ്. വണ്ടിപ്പെരിയാറ്റില്‍ എത്തുന്ന അയ്യപ്പഭക്തര്‍ 13 ദൂരം യാത്ര ചെയ്ത് സത്രത്തില്‍ എത്തിയ ശേഷം വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് സത്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ പുല്ലുമേട്ടിലേക്കും, ഇവിടെ നിന്നും 7 സന്നിദാനത്തേക്കും കാല്‍നടയായി കടന്നു പോകുന്നത്. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ കടത്തി വിടുകയുള്ളു. മകര വിളക്ക് ദിവസം മാത്രമാണ് വള്ളക്കടവ് കോഴിക്കാനം വഴി തീര്‍ത്ഥാടകരെ കടത്തിവിടാറുള്ളു. വനം വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായ പ്രദേശമായതിനാല്‍ പുല്ലുമേട് ദുരന്തത്തിനു ശേഷം തീര്‍ത്ഥാടന കാലയളവില്‍ പോലും പൂര്‍ണ നിയന്ത്രണത്തിലാണ് തീര്‍ത്ഥാടകരെ കാനന പാതയിലൂടെ കടത്തി വിടാറുള്ളു.

വൈകീട്ട് അഞ്ച് മണിയോടെ പോലിസ് ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അടക്കം 17 പേരെ അറസ്റ്റു ചെയ്ത് നീക്കി. ബിഎംഎസ്.ജില്ലാ ജനറല്‍ സെക്രട്ടറി ഭുവനചന്ദ്രന്‍, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍,അനൂപ് വള്ളക്കടവ്,രാജേന്ദ്രന്‍,ശിവകുമാര്‍,വിനോദ് മോഹന്‍,രാജ എന്നിവര്‍ ഉള്‍പ്പെട്ട 17 പേരെയാണ് അറസ്റ്റു ചെയ്തത്


Next Story

RELATED STORIES

Share it