Top

ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്.

ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു.എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്. ഇതേ വിഭാഗത്തിലാണ് കൊവിഡ് ബാധിതരുടെ ചികിത്സ നടക്കുന്നത്. ഡല്‍ഹിയിലെ മുതിര്‍ന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it