- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടിസ്ഥാന സൗകര്യങ്ങൾ നിരസിക്കുന്നു; ജിഎൻ സായിബാബ ജയിലിൽ നിരാഹാര സമരം ആരംഭിക്കുന്നു
സായിബാബയ്ക്ക് കഴിഞ്ഞ ഒരു മാസമായി മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ നിഷേധിച്ചിരിക്കുന്നുവെന്ന് ഭാര്യ എഎസ് വസന്ത കുമാരി ആരോപിക്കുന്നു.

നാഗ്പൂർ: മാവോവാദി ബന്ധത്തിന് ശിക്ഷിക്കപ്പെട്ട് നാഗ്പൂർ സെൻട്രൽ ജയിലിലെ അണ്ടാ സെല്ലിൽ പാർപ്പിച്ചിരിക്കുന്ന സായിബാബ ഒക്ടോബർ 21 മുതൽ നിരാഹാര സമരം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു മാസമായി വസ്ത്രങ്ങളും, മരുന്നുകളും, പുസ്തകങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. പോളിയോ ബാധിതനായ, ചക്രക്കസേരയില്‍ ജീവിക്കുന്ന അദ്ദേഹത്തിന് പാൻക്രിയാറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, കാർഡിയോമയോപ്പതി, വിട്ടുമാറാത്ത നടുവേദന എന്നീ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്.
സായിബാബയ്ക്ക് കഴിഞ്ഞ ഒരു മാസമായി മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ നിഷേധിച്ചിരിക്കുന്നുവെന്ന് ഭാര്യ എഎസ് വസന്ത കുമാരി ആരോപിക്കുന്നു. 2014 മുതൽ ജയിലിൽ കഴിയുന്ന സായിബാബയ്ക്ക് എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്, അവിടെ അദ്ദേഹത്തിന് ഒരു മാസത്തിലേറെയായി ഫോൺ ചെയ്യുവാനും അനുവദിച്ചിട്ടില്ലെന്ന് വസന്ത കുമാരി പറയുന്നു.
കഴിഞ്ഞ മാസം ഒരു ഷർട്ട്, മറ്റു വസ്ത്രങ്ങൾ, മരുന്നുകൾ, നാല് പുസ്തകങ്ങൾ, രണ്ട് നോട്ട്പാഡുകൾ എന്നിവ ജയിലിൽ എത്തിച്ചു. എന്നാൽ ഇതൊന്നും വാങ്ങുവാൻ ജയിൽ അധികൃതർ തയാറായില്ല. രണ്ടാഴ്ച മുമ്പ് ഞാൻ വീണ്ടും പോയി, അപ്പോഴും ഈ സാധനങ്ങൾ വാങ്ങുവാൻ ജയിലധികൃതർ വിസമ്മതിച്ചു. ഒക്ടോബർ 21 ന് മുമ്പ് ഞാൻ വീണ്ടും പോകാൻ ശ്രമിക്കുമെന്ന് പ്രഫ. സായിബാബയ്ക്ക് പതിവായി മരുന്നുകളും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന അഭിഭാഷകൻ ആകാശ് സരോദ് പറഞ്ഞു.
ജയിലിൽ സായിബാബ നേരിടുന്ന കഷ്ടപ്പാടുകളും ഉപദ്രവങ്ങളും സംബന്ധിച്ച് മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ സുനിൽ രമണന്ദ്, ജയിൽ സൂപ്രണ്ട് അനൂപ് കുമാർ കുമ്രെ എന്നിവർക്ക് വസന്ത കുമാരി കത്തയച്ചിട്ടുണ്ട്. ഒക്ടോബർ 21 മുതൽ പ്രഫ. സായിബാബ നിരാഹാര സമരം ആരംഭിക്കുമെന്ന് കുമ്രെ സ്ഥിരീകരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















