Latest News

സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹീം കുട്ടി മുസ് ലിയാര്‍ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹീം കുട്ടി മുസ് ലിയാര്‍ അന്തരിച്ചു
X

കണ്ണൂര്‍: സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ് ലിയാര്‍ ചൊക്ലി(88)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മങ്ങാട് മഹല്ല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1937ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസ് ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ് ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ്, കല്ലറക്കല്‍ ദര്‍സ് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി.

ഭാര്യ: പരേതയായ സി ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തര്‍), മുഹമ്മദ് സാദിഖ്(വ്യാപാരി), മുഹമ്മദ് സാലിം(ഖത്തര്‍). മരുമക്കള്‍: ഇ അബുറഹിമാന്‍(കൂത്തുപറമ്പ്), നാസര്‍ ഫൈസി(ഖത്തര്‍). സഹോദരങ്ങള്‍: ടി എസ് അബ്ദുല്‍ കാദര്‍ മുസ് ലിയാര്‍, ടി എസ് അബൂബക്കര്‍ മുസ് ലിയാര്‍, ടി എസ് അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍, ടി എസ് അബ്ദുറഹീം, റാബിയ(പയ്യോളി). ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക്.

Next Story

RELATED STORIES

Share it