Sub Lead

കോതി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: പോലിസ് അതിക്രമം അവസാനിപ്പിക്കുക- എൻ കെ റഷീദ് ഉമരി

കോതി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: പോലിസ് അതിക്രമം അവസാനിപ്പിക്കുക- എൻ കെ റഷീദ് ഉമരി
X

കോഴിക്കോട്: കോതി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തെ ക്രൂരമായി നേരിടുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി. കുട്ടികളെയും സ്ത്രീകളെയും അടക്കാം സമരക്കാരെ മനുഷ്യത്വ രഹിതമായി നേരിടുന്ന പോലീസിനെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാവണം. കുട്ടികളെ അടക്കം അറസ്റ്റ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തേർവാഴ്ച്ച സമരക്കാരെ വിരട്ടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പോലിസ് അതിക്രമത്തിനിരയായ കുടുംബങ്ങളെ സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ നിർമിക്കുന്ന പ്ലാന്റിനെതിരെ ജനകീയ സമര സമിതിക്ക് രൂപം നൽകി സമരം ശക്തമാക്കാനുള്ള പ്രദേശവാസികളുടെ തീരുമാനത്തിന് എസ് ഡി പി ഐ സർവപിന്തുണയും പ്രഖ്യാപിച്ചു. ജില്ലാ ട്രഷറർ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ, സൗത്ത് മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഷിജി, ബ്രാഞ്ച് ഭാരവാഹികൾ എന്നിവർ അനുഗമിച്ചു.

Next Story

RELATED STORIES

Share it