Sub Lead

'പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?'; മണ്ഡലം തല സമാപന സമ്മേളനം പട്ടാമ്പിയിൽ നടന്നു

പാലക്കാട് ജില്ലയില്‍ എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?;  മണ്ഡലം തല സമാപന സമ്മേളനം പട്ടാമ്പിയിൽ നടന്നു
X

പട്ടാമ്പി: പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന കംപയിനിന്റെ ഭാഗമായി പട്ടാമ്പി മണലത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും പട്ടാമ്പിയിൽ നടന്നു.

വൈകിട്ട് 4 ന് പട്ടാമ്പി പള്ളിപ്പുറം റോഡിൽ നിന്നും തുടങ്ങിയ പ്രതിഷേധറാലി മേലെ പട്ടാമ്പിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അഭിവാദ്യമർപ്പിച്ചു. പട്ടാമ്പി മണ്ഡലം ജോ:സെക്രട്ടറി മുസ്തഫ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. മണ്ഡലം ജോ: സെക്രട്ടറി മുസ്തഫ വല്ലപ്പുഴ, മണ്ഡലം കമ്മറ്റിയംഗം അഫ്സൽ നടുവട്ടം, മണ്ഡലം കമ്മിറ്റിയംഗം അബ്ദുൾ ബാരി സംസാരിച്ചു.

Next Story

RELATED STORIES

Share it