പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുക; എസ്.ഡി.പി.ഐ. പ്രതിഷേധ മാര്‍ച്ച്
മുട്ടംകവലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ചേന്നാട് കവലയില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്നപ്രതിഷേധ സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ഉദ്്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: മതേതര വോട്ടുകള്‍ നേടി വിജയിച്ച ശേഷം എന്‍ഡിഎയിലേക്ക് ചേക്കുറുകയും മുസ്‌ലിം സമുദായത്തെ തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് പദവി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മുട്ടംകവലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ചേന്നാട് കവലയില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്നപ്രതിഷേധ സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ഉദ്്ഘാടനം ചെയ്തു.
25 വര്‍ഷത്തിലേറെ ആയി ഇരു മുന്നണികളിലും, സ്വതന്ത്രനായും മത്സരിച്ചപ്പോള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസഗം നടത്തിയ എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കാതെ സംരക്ഷിക്കുന്ന പോലിസ് പ്രതിഷേധിച്ചവരെ കേസില്‍ കുടുക്കി റിമാന്‍ഡ് ചെയുന്ന നടപടി അവസാനിപ്പിക്കണമെന്നും അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി എച്ച് ഹസീബ്, ജില്ലാ പ്രസിഡന്റ് യു നവാസ്, മണ്ഡലം സെക്രട്ടറി കെ ഇ റഷിദ് സംസാരിച്ചു. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളി, സെക്രട്ടറിവി എസ് ഹിലാല്‍, സഫീര്‍ കുരുവനാല്‍, റബിസ് പാറത്താഴയില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, ഷൈലാ അന്‍സാരി, തിക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം കെ കെ പരികൊച്ച് നേത്യതം നല്‍കി.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്‍കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT