Sub Lead

ആര്‍എസ്എസ് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവിന് ഗുരുതര പരിക്ക്

എസ്ഡിപി ഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ (27) ആണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

ആര്‍എസ്എസ് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവിന് ഗുരുതര പരിക്ക്
X

പാലക്കാട്: മാരകായുധങ്ങളുമായി എസ്ഡിപിഐ നേതാവിനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു. എസ്ഡിപി ഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ (27) ആണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. പാലക്കാട് പാറ മായം കുളം വെച്ചാണ് ഇന്ന് വൈകീട്ട് അറരയോടെ ആറംഗ ആര്‍എസ്എസ് ക്രിമിനലുകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്.ബൈക്കില്‍ യാത്ര ചെയ്യവെ യാതൊരു കാരണവും കൂടാതെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം വാളുകള്‍ ഉപയോഗിച്ച് സക്കിര്‍ ഹുസൈനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Next Story

RELATED STORIES

Share it