- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ പുതിയ സമരകാഹളവുമായി ജനമുന്നേറ്റ യാത്ര

വളഞ്ഞവഴി (ആലപ്പുഴ): ജന്മി മാടമ്പികള്‍ക്കെതിരേ രക്തം കൊണ്ട് ഇതിഹാസം സൃഷ്ടിച്ച ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ പുതിയ സമര കാഹളവുമായി ജനമുന്നേറ്റ യാത്ര. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കിഴക്കിന്റെ വെനീസില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. കലാപങ്ങളും വംശഹത്യകളും ദിനചര്യയാക്കി മാറ്റിയ ഫാഷിസ്റ്റ് ഭീകരുടെ വെട്ടേറ്റു വീണ് പിടഞ്ഞു മരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ മരിക്കാത്ത സ്മരണകളുറങ്ങുന്ന മണ്ണഞ്ചേരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
അടിമത്വത്തിനും ചൂഷണത്തിനുമെതിരേ സന്ധിയില്ലാ സമരം നടത്തിയ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വീര സ്മരണകളുറങ്ങുന്ന പുന്നപ്രയുടെയും വയലാറിന്റെയും മാരാരിക്കുളത്തിന്റെയും വിപ്ലവ മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ ആവാഹിച്ച് വിത്തും വിളയും വിപണനവും ചങ്ങാത്ത മുതലാളിത്വ ശിങ്കിടികള്‍ക്ക് തീറെഴുതുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിനുള്ള പ്രതിജ്ഞ പുതുക്കിയാണ് യാത്ര കടന്നുപോകുന്നത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മണ്ണഞ്ചേരിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ വളഞ്ഞവഴിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ആലപ്പുഴ ടൗണ്‍, സക്കരിയാ ബസാര്‍, മുല്ലാത്ത് വളപ്പ്, പുന്നപ്ര, വണ്ടാനം വഴി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ വളഞ്ഞവഴിയിലേക്ക് ആനയിച്ചത്.
കൊല്ലും കൊലവിളിയുമായി സംഘപരിവാര സായുധ അക്രമികള്‍ ഒളിപ്പോര്‍ നടത്തുന്ന ആലപ്പുഴയുടെ ഭൂമികയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാരക വൈറസ് പടര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ഫാഷിസത്തിന് ഇടമില്ല എന്ന ഉറച്ച പ്രഖ്യാപനമാണ് ജനമുന്നേറ്റ യാത്രയ്ക്കു നല്‍കിയ പ്രൗഢോജ്ജ്വല സ്വീകരണം വിളിച്ചോതുന്നത്. ആലപ്പുഴയുടെ മണല്‍ തരികളെ രക്തംകൊണ്ട് ചെഞ്ചായമണിയിച്ച കര്‍ഷക മക്കള്‍ നടത്തിയ പോരാട്ടം രാഷ്ട്രീയസാമ്പത്തിക സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയായിരുന്നു.
കിരാതവും മനുഷ്യത്വ വിരുദ്ധവുമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കെതിരായ സാമൂഹിക വിമോചന വിപ്ലവം തീര്‍ത്ത ഗതകാല ചരിത്രം ഉള്ളില്‍ ആവാഹിച്ച് അധ:സ്ഥിതപിന്നാക്കന്യൂനപക്ഷദലിത്ആദിവാസി ഉള്‍പ്പെടെയുള്ള രാജ്യഭൂരിപക്ഷം വീണ്ടുമൊരു സരമകാഹളം മുഴക്കിയിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ റോഡിനിരുവശവും മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് അണിനിരന്നത്. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കടക്കെണിയിലേക്കും എത്തിച്ച കര്‍ഷക വിരുദ്ധ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ താക്കീതായി മാറി.
ജനസംഖ്യാനുപാതികമായി മണ്ണും വിഭവാധികാരങ്ങളും ഉദ്യോഗതൊഴില്‍ അവസരങ്ങളും നീതിപൂര്‍വം ഓഹരിവെക്കണം എന്നതാണ് സാമൂഹിക നീതി. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനാധിപത്യം സമ്പൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമായിട്ടില്ല. ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അളക്കുന്നതിനുള്ള ഏകകമായ ജാതി സെന്‍സസ് നടപ്പാക്കണമെന്നാണ് യാത്രയിലെ പ്രധാന മുദ്രാവാക്യം. സാമൂഹിക നീതി പുലരുന്ന നല്ല ഇന്ത്യയെ സ്വപ്‌നം കാണുന്ന പൗരാവലി ജനമുന്നേറ്റ യാത്രയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നു.
സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ അസമത്വമനുഷ്യത്വ വിരുദ്ധ മനുസ്മൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്നാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും ബഹുസ്വരതയും തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞ പുതുക്കിയാണ് സ്വീകരണ റാലിയും സമ്മേളനവും സമാപിച്ചത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും കോട്ടയവും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ബുധനാഴ്ച യാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് പഴകുളത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് പത്തനംതിട്ട പഴയ െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ സമാപിക്കും.
RELATED STORIES
ബാണാസുര സാഗര് അണക്കെട്ടിലെ റിസര്വോയറില് യുവാവ് മുങ്ങി മരിച്ചു
13 Aug 2025 5:55 PM GMTഗവര്ണര് തമിഴ്നാടിനും ജനങ്ങള്ക്കും എതിരാണ്'; ഗവര്ണറില് നിന്ന്...
13 Aug 2025 5:48 PM GMTമരിച്ചുപോയവര്'; കരട് വോട്ടര് പട്ടികയില് നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്വര് 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTഎ എഫ് സി ചാമ്പ്യന്സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്സി ഗോവ
13 Aug 2025 5:05 PM GMTവോട്ട് ചോരി ഉയര്ത്തി കാട്ടി ബിഹാറില് രാഹുല് ഗാന്ധി പദയാത്ര നടത്തും; ...
13 Aug 2025 4:16 PM GMT