Sub Lead

തമിഴ്‌നാട്ടില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികളായി; പാലയംകോട്ടൈയില്‍ നെല്ലായ് മുബാറക്

എഎംഎംകെ-എസ് ഡിപിഐ-എഐഎംഐഎം സഖ്യം

തമിഴ്‌നാട്ടില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികളായി; പാലയംകോട്ടൈയില്‍ നെല്ലായ് മുബാറക്
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ)-എസ്ഡിപിഐ-എഐഎംഐഎം സഖ്യത്തില്‍ മല്‍സരിക്കുന്ന ആറ് സീറ്റുകളിലെ എസ്ഡിപി ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് പാലയംകോട്ടൈയിലും എം മുഹമ്മദ് തമീം അന്‍സാരി അലന്ദൂരിലും


അംബൂര്‍ എ എസ് ഉമര്‍ ഫാറൂഖും മധുര സെന്‍ട്രലില്‍ ജി സിക്കന്തര്‍ ബാഷയും ട്രിച്ചി വെസ്റ്റില്‍ ആര്‍ അബ്ദുല്ല ഹസനും തിരുവാരൂരില്‍ എം എ നസീമാ ബാനുവുമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസമാണ് എഎംഎംകെ മേധാവി ടിടിവി ദിനകരന്റെ സഖ്യവുമായി എസ് ഡിപിഐ ധാരണയിലെത്തിയത്. ഇതിനു തൊട്ടുപിന്നാലെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പിലും എഎംഎംകെയോടൊപ്പമാണ് എസ് ഡിപിഐ മല്‍സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 15 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബുധനാഴ്ച എഎംഎംകെ പുറത്തുവിട്ടിരുന്നു. സഖ്യത്തിലെ മറ്റൊരു കക്ഷിയായ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഎമ്മിനു മൂന്നു സീറ്റുകളാണു നല്‍കിയത്. ഇവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 12ന് ചെന്നൈയില്‍ നടക്കുന്ന മഹാ റാലിയില്‍ ഉവൈസിയും ടിടിവി ദിനകരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

SDPI announced candidates in Tamilnadu assembly election

Next Story

RELATED STORIES

Share it