എസ്ബിഐ ട്രഷറി ബെഞ്ചിന് നേര്‍ക്ക് ആക്രമണം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍

എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.

എസ്ബിഐ ട്രഷറി ബെഞ്ചിന് നേര്‍ക്ക് ആക്രമണം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍

തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബെഞ്ചില്‍ സമരക്കാരുടെ ആക്രമണം. മാനേജറുടെ കാബിനില്‍ കയറി മേശയും കംപ്യൂട്ടറും ഫോണുകളും തകര്‍ത്തു. സെക്രട്ടേറിയറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബഞ്ച് പ്രവര്‍ത്തിക്കുന്നത്. പണിമുടക്ക് ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ പണിമുടക്കനുകൂലികള്‍ മനേജറുടെ റൂമില്‍ അതിക്രമിച്ച് കയറുകയായിരുന്നു. റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തതായും പരാതിയുണ്ട്. സമരാനുകൂലികളായ ബാങ്ക് ജീവനക്കാര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തോടെ ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം.


എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പോലീസ് പറയുന്നു.

RELATED STORIES

Share it
Top