Sub Lead

സൗദി രാജകുമാരന്‍ പാകിസ്താനിലേക്ക്; 1500 കോടി ഡോളര്‍ നിക്ഷേപിക്കും

സൗദി രാജകുമാരന്‍ പാകിസ്താനിലേക്ക്;  1500 കോടി ഡോളര്‍ നിക്ഷേപിക്കും
X

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉടന്‍ പാകിസ്താനിലെത്തും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 1500 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ രാജകുമാരന്‍ പ്രഖ്യാപിച്ചേക്കും. സന്ദര്‍ശന തിയ്യതി സംബന്ധിച്ച അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയതിനു പിന്നാലെ സൗദി അറേബ്യ, ചൈന, യുഎഇ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. സാമ്പത്തികമേഖലയ്ക്ക് ആശ്വാസമേകുന്നതിന് ഒക്ടോബറില്‍ 600 കോടി ഡോളറിന്റെ പാക്കേജ് സൗദി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, രാജ്യത്ത് ഇന്ധന ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിക്ക് യുഎഇ അന്തിമ രൂപം നല്‍കിയതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അബുദാബി രാജകുമാരന്‍ അബുദബി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബില്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കൂടാതെ 300 കോടി രൂപയുടെ സാമ്പത്തിക സഹായവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

വായ്പായിനത്തില്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫിന്)ക്ക് വന്‍ തുക പാകിസ്താന്‍ തിരിച്ചടയ്ക്കാനുണ്ട്. ഇതില്‍ ബെയില്‍ ഔട്ട് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഐഎംഎഫുമായി ചര്‍ച്ച നടത്തിവരികയാണ്.

Next Story

RELATED STORIES

Share it