Sub Lead

ഹജ്ജ് അപേക്ഷകള്‍ പരിഗണിക്കാന്‍ സൗദി നിയമിച്ച സ്ഥാപനത്തിന് ബിജെപിയുമായി അടുത്ത ബന്ധം

'വ്യാജ' ട്രാവല്‍ ഏജന്‍സികളെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടെ ആസ്‌ത്രേലിയ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സര്‍ക്കാര്‍ പോര്‍ട്ടലായ മോട്ടാവിഫ് വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്ന് സൗദി അറേബ്യയുടെ അധികാരികള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഹജ്ജ് അപേക്ഷകള്‍ പരിഗണിക്കാന്‍ സൗദി നിയമിച്ച സ്ഥാപനത്തിന് ബിജെപിയുമായി അടുത്ത ബന്ധം
X

റിയാദ്: പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ഹജ്ജ് തീര്‍ഥാടകരില്‍ നിന്ന് അപേക്ഷകള്‍ ശേഖരിക്കുന്നതിനും സുഗമമാക്കുന്നതിനും ചുമതലപ്പെടുത്തിയ കമ്പനിക്ക് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ മിഡില്‍ ഈസ്റ്റ് ഐ.

'വ്യാജ' ട്രാവല്‍ ഏജന്‍സികളെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടെ ആസ്‌ത്രേലിയ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സര്‍ക്കാര്‍ പോര്‍ട്ടലായ മോട്ടാവിഫ് വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്ന് സൗദി അറേബ്യയുടെ അധികാരികള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ പ്രക്രിയ ഒരു ഓട്ടോമേറ്റഡ് ലോട്ടറി സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കും, അതിനുശേഷം തിരഞ്ഞെടുത്ത തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി നേരിട്ട് അവരുടെ ഗതാഗതവും താമസവും ബുക്ക് ചെയ്യാന്‍ കഴിയും. മോട്ടാവിഫ് വഴി പാശ്ചാത്യ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് പ്രത്യേകമായി കരാര്‍ എടുത്ത ദുബയ് ആസ്ഥാനമായുള്ള ട്രാവസി എന്ന കമ്പനിയില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഒരു നിക്ഷേപകനെങ്കിലും ഉണ്ടെന്നാണ് മിഡില്‍ ഈസ്റ്റ് ഐ വ്യക്തമാക്കുന്നത്.

മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സൗദി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ദുബയ് ആസ്ഥാനമായുള്ള ട്രാവസി എന്ന കമ്പനിയുടെ നിക്ഷേപകനായ, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്‌സല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും പങ്കാളിയുമായ പ്രശാന്ത് പ്രകാശിന് ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്.

2020 മുതല്‍ ഇന്ത്യയുടെ നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ച പ്രകാശ് 2021ല്‍ കര്‍ണാടകയിലെ ബിജെപി ഭരിക്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ നയ, തന്ത്ര ഉപദേശകനായും ജോലി ചെയ്തിട്ടുണ്ട്.

കൂടാതെ, 2016ല്‍ ട്രാവസിയുമായും പിന്നീട് 2018ല്‍ മുഹമ്മദ് എംഎസ് ബിന്‍ മഹ്ഫൂസ് നടത്തുന്ന ഉംറഹ്മെ എന്ന കമ്പനിയുമായും പങ്കാളിത്തത്തിലേക്ക് ആക്‌സലിനെ നയിച്ചത് പ്രശാന്ത് പ്രകാശാണ്. 2018ല്‍, ഇന്ത്യന്‍ പൗരന്മാരായ ഗീത് ഭല്ലയും ദിഗ്‌വിജയ് പ്രതാപും ചേര്‍ന്ന് സ്ഥാപിതമായ ട്രാവസിയിലേക്ക് 16 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിച്ച അഞ്ച് പങ്കാളികളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്നു ആക്‌സല്‍.

അതേസമയം, പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ ലോകവ്യാപകമായി രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ബിജെപിയുമായി ബന്ധമുള്ളവരെ ഹജ്ജ് അപേക്ഷകള്‍ പരിഗണിക്കാന്‍ നിയമിച്ചതില്‍ പല കോണുകളില്‍നിന്നും പ്രതിഷേധം ഉയരുകയാണ്.

Next Story

RELATED STORIES

Share it