Sub Lead

ശശികല ജയിലിലെ വിഐപി; അഞ്ച് മുറികള്‍, ഇഷ്ടംപോലെ സന്ദര്‍ശകര്‍

2017ല്‍ വന്‍ കോലാഹലങ്ങള്‍ക്ക് കാരണമായ ജയില്‍ ഡിജിപി ഡി രൂപയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് വിവരാവകാശ രേഖ.

ശശികല ജയിലിലെ വിഐപി; അഞ്ച് മുറികള്‍, ഇഷ്ടംപോലെ സന്ദര്‍ശകര്‍
X

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്കു ജയിലില്‍ ലഭിക്കുന്നത് വിഐപി പരിഗണനയെന്ന് വിവരാവകാശ രേഖ.അഞ്ചുമുറികള്‍, പ്രത്യേകം പാചകക്കാരി, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയില്‍വാസമെന്നാണു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ വന്‍ കോലാഹലങ്ങള്‍ക്ക് കാരണമായ ജയില്‍ ഡിജിപി ഡി രൂപയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് വിവരാവകാശ രേഖ. ജയിലിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ശശികലയും സഹായികളും നിരവധി സൗകര്യങ്ങള്‍ നേടിയെടുത്തതായി കണ്ടെത്തിയ അന്വേഷണ സമിതിയുടെ 295 പേജുള്ള റിപോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ജയിലിലെ നിയമങ്ങളും രീതികളും മറികടന്ന് ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദര്‍ശകര്‍ 3-4 മണിക്കൂര്‍ വരെ ജയിലില്‍ ചെലവഴിക്കാറുണ്ടെന്നും രേഖയില്‍ പറയുന്നു.

Next Story

RELATED STORIES

Share it