Sub Lead

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
X

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സര്‍ക്കാര്‍ അധികമായി 20 കോടി കൂടി നല്‍കിയതോടെയാണ് പ്രശ്‌ന പരിഹാരമായത്.

സര്‍ക്കാര്‍ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആര്‍ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. സര്‍ക്കാര്‍ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യില്‍ കിട്ടാന്‍ കാത്തുനില്‍ക്കാതെ മാനേജ്‌മെന്റ് ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.

ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി. ആദ്യം െ്രെഡവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കിയത്. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴി ഒരുക്കിയത്. 20 ദിവസം വൈകിയങ്കിലും സ്‌കൂള്‍ തുറക്കും മുമ്പ് ശമ്പളം കിട്ടുന്നതിന്റെ ആശ്വാസത്തിലാണ് ജീവനക്കാര്‍. എന്നാല്‍ എല്ലാ മാസവും കെ എസ് ആര്‍ ടി സിക്ക് കോടികള്‍ നല്‍കാനാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it