Sub Lead

ജെഎന്‍യു സര്‍വകലാശാലക്ക് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവം;മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കാവിയെ അപമാനിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹിന്ദുസേന പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി

ജെഎന്‍യു സര്‍വകലാശാലക്ക് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവം;മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
X

ന്യൂഡല്‍ഹി:ജെഎന്‍യു സര്‍വകലാശാലക്ക് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.ഹിന്ദുസേന വൈസ് പ്രസിഡന്റ് സുര്‍ജിത് യാദവ് ഉള്‍പ്പെടേ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

ജെഎന്‍യു സര്‍വകലാശാലയില്‍ പ്രധാന കവാടത്തില്‍ ഉള്‍പ്പടെ വലതുപക്ഷ സംഘടനായ ഹിന്ദുസേന കാവി പതാക ഉയര്‍ത്തിയിരുന്നു.'ഭഗ്‌വ ജെഎന്‍യു' എന്ന് എഴുതിയ കൊടികളും ബാനറുകളുമാണ് കവാടത്തിന് മുന്നില്‍ സ്ഥാപിച്ചത്.ഇവ പിന്നീട് പോലിസ് താഴെയിറക്കി. രാമനവമി ദിനത്തില്‍ കാവേരി ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി എബിവിപി പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച് വിട്ട സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്.

വെള്ളിയാഴ്ച രാവിലെ ജെഎന്‍യുവിലെ റോഡിലും സമീപ പ്രദേശങ്ങളിലും കൊടികളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും,സമീപകാല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവ ഉടനടി നീക്കം ചെയ്തതായും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത് വെസ്റ്റ്) മനോജ് സി പറഞ്ഞു.

2007ലെ ഡല്‍ഹി പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ആക്ട് സെക്ഷന്‍ 3 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതായും, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

എബിവിപിക്കാര്‍ രാമനവമി ദിനത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികളെ ആക്രമിച്ചതിന് പിന്നാലെയാണ് കാംപസിനകത്തും പുറത്തും പോസ്റ്ററുകളും പതാകകളും സ്ഥാപിച്ചത്.രാമ നവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിലക്കിയിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുവാനും,വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കലാപകാരികള്‍ ഇത്തരം സംഭവങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഹരേന്ദ്ര ഷെഷ്മ പറഞ്ഞു. അതേസമയം കാവിയെ അപമാനിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹിന്ദുസേന പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it