റഷ്യയുടെ യുക്രെയ്ന് അധിനിവേശം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്
റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രെയ്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതിപ്പെട്ടത്.

ഹേഗ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള യുക്രെയ്ന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രെയ്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതിപ്പെട്ടത്.
അതിനിടെ, നേതാക്കള്‍ക്കുള്ള അമേരിക്കയുടെ ഉപരോധത്തിന് മറുപടിയുമായി റഷ്യയും രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോ ബൈഡന് ഉള്‍പ്പെടെ അമേരിക്കിയിലെ 13 പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കാണ് റഷ്യ വിലക്കേര്‍പ്പെടുത്തിയത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഹിലാരി ക്ലിന്റന്, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സി ഐ എ മേധാവി വില്യം ബെന്‍സ് എന്നിവരടക്കമുള്ളവര്‍ക്കാണ് നിരോധനം.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMTനിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ്...
9 Aug 2022 4:09 PM GMTവിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും...
9 Aug 2022 2:16 PM GMT