- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി പോലിസിനെ വളഞ്ഞിട്ട് തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; വീഡിയോ വൈറല്‍
നടുറോഡിലിട്ടാണ് ആര്‍എസ്എസ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പോലിസിനെ വളഞ്ഞിട്ട് തല്ലുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. നടുറോഡിലിട്ടാണ് ആര്‍എസ്എസ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പോലിസിനെ വളഞ്ഞിട്ട് തല്ലുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
In UP's Mathura, supporters reportedly from BJP and RSS thrashed policemen who allegedly misbehaved with a RSS pracharak in Vrindavan area. pic.twitter.com/g5o0prZ8bZ
— Piyush Rai (@Benarasiyaa) March 27, 2021
വൃന്ദാവനിലെ കുംഭ് മേഖലയിലാണ് സംഭവം അരങ്ങേറിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണം ലംഘിച്ച് യമുന നദിയില്‍ ഇറങ്ങിയ ആര്‍എസ്എസ് പ്രചാരകിനെ പോലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. ആര്‍എസ്എസ് സിലാ പ്രചാരക് മനോജ് കുമാറിനെ പോലിസ് അപമാനിച്ചെന്ന് ആരോപിച്ച് അക്രമി സംഘം പോലിസിന് നേരെ തിരിയുകയായിരുന്നു. ഇതോടെ സമീപ പ്രദേശത്ത് നിന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പോലിസിന് എതിരേ മുദ്രാവാക്യം വിളിച്ചു. പോലിസുകാരെ മര്‍ദിക്കുന്നതും ഹെല്‍മെറ്റ് കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.
ജില്ലാ മജിസ്‌ട്രേറ്റും എസ്എസ്പിയും അധികം വൈകാതെ സംഭവസ്ഥലത്തെത്തി. ഗോഗുല്‍ എംഎല്‍എ പൂരന്‍ പ്രകാശ്, സര്‍ക്കിള്‍ ഓഫിസര്‍, കുംഭ് എസ്‌ഐ എന്നിവരും സ്ഥലത്തെത്തി. പോലിസുകാരെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രചാരക് മനോജ് കുമാറിനെതിരേ കേസെടുത്തിട്ടുണ്ട്.
RELATED STORIES
കെട്ടിടത്തിനു മുകളില്നിന്ന് ഇരുമ്പ് മേല്ക്കൂര റോഡിലേക്ക് വീണു;...
23 May 2025 1:21 PM GMTഇന്ന് തൃശൂര് പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTനിര്ത്തിയിട്ട കണ്ടെയ്നര് ലോറിക്ക് പിറകില് തടി കയറ്റി വന്ന ലോറി...
25 April 2025 9:40 AM GMTകള്ള് ഷാപ്പില് ചേട്ടന് അനിയനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതി...
24 April 2025 5:34 AM GMTതൃശൂരില് കനത്ത മഴയും കാറ്റും; ബൈക്കുകള് പറന്നു വീണു
22 April 2025 6:29 PM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത;...
21 April 2025 8:30 AM GMT