Sub Lead

അശോക് സിംഗാളിന്റെ പേരില്‍ ആര്‍എസ്എസ് വേദ സര്‍വകലാശാല; കാംപസില്‍ ഗോ ശാലയും ധ്യാനകേന്ദ്രവും

വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും കാംപസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും.

അശോക് സിംഗാളിന്റെ പേരില്‍ ആര്‍എസ്എസ് വേദ സര്‍വകലാശാല; കാംപസില്‍ ഗോ ശാലയും ധ്യാനകേന്ദ്രവും
X

ന്യൂഡല്‍ഹി: 20 കൊല്ലം വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ പേരില്‍ ആര്‍എസ്എസ് സര്‍വ്വകലാശ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. കാംപസില്‍ ക്ഷേത്രവും ഗോ ശാലയും ധ്യാനകേന്ദ്രവും ഉള്‍പ്പടെ ഒരുക്കിയാണ് സംഘപരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാല വരുന്നത്. അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗാവിലാണ് കാംപസ് ഒരുങ്ങുന്നത്.

പ്രചീന വേദകാലത്തെ രീതിയില്‍ ഗുരുകുല സമ്പ്രദായത്തിലാണ് ഇവടുത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും കാംപസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു വ്യക്തി വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട ചെയ്തു.

സര്‍വകലാശാലയില്‍ ഒരു വേദിക്ക് ടവര്‍ ഉണ്ടായിരിക്കും. ഒരോ വേദത്തിന്റെയും അര്‍ത്ഥം വ്യക്തമാക്കുന്ന ശബ്ദ ദൃശ്യ പ്രദര്‍ശനം ഇവിടെ ലഭ്യമാകും. വേദത്തിന്റെ അര്‍ത്ഥം ഇതിന്റെ ചുമരുകളില്‍ ഉണ്ടാകും. ഗോ ശാല, അമ്പലം, ധ്യാനകേന്ദ്രം, ഭക്ഷണശാല ഇങ്ങനെയുള്ള സംവിധാനങ്ങളും ഇതിനോട് അനുബന്ധിച്ചുണ്ടാകും. 39.68 ഏക്കറിലാണ് സര്‍വ്വകലാശാല ഒരുങ്ങുന്നത്. ഇത് വിവിധ ഘട്ടങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it