തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

കുറ്റക്കാരായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലേദിവസവും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കൊടികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.

പരാതി നല്‍കിയപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കുറ്റക്കാരെ പിടികൂടാമെന്നാണ് പോലിസ് അറിയിച്ചത്. അതിനിടയിലാണ് വൈകീട്ട് പരിപാടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ആര്‍എസ്എസ് ആക്രമണമുണ്ടാവുന്നത്. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കരമന, തിരുമല ഏരിയകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.
RELATED STORIES
ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT