500 ഓളം റോഹിന്‍ഗ്യകള്‍ നടുക്കടലില്‍ കുടുങ്ങി; കയ്യൊഴിഞ്ഞ് ബംഗ്ലാദേശ്, ഉത്തരവാദിത്തം മ്യാന്‍മറിനെന്ന്
രണ്ടു ട്രോളറുകളിലായി 500 ഓളം റോഹിന്‍ഗ്യകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്.
ധക്ക: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയകൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടു മല്‍സ്യബന്ധന ട്രോളറുകളിലായി മലേസ്യയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കുടുങ്ങി. രണ്ടു ട്രോളറുകളിലായി 500 ഓളം റോഹിന്‍ഗ്യകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്.
ഇവരെ കരയിലെത്തിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ വിസമ്മതിച്ചു. ആഴ്ചകളായി കടലില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമല്ലെന്ന് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍ അല്‍ ജസീറയോട് പറഞ്ഞു.
ബംഗ്ലാദേശിന്റെ നിലപാടിനെതിരേ മനുഷ്യാവകശാ സംഘടനകള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ റോഹിംഗ്യകളെ എടുക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെടുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ചോദിച്ചു. അവര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലല്ല മറിച്ച് നടുക്കടലിലാണ്. ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റും കുറഞ്ഞത് എട്ട് തീരദേശ രാജ്യങ്ങളെങ്കിലും ഉണ്ട്.
നിങ്ങള്‍ ചോദ്യമുയര്‍ത്തേണ്ടത് മ്യാന്‍മര്‍ സര്‍ക്കാരിനോടാണ്. കാരണം ഈ റോഹിന്‍ഗ്യകള്‍ അവരുടെ പൗരന്മാരാണ്'- മോമെന്‍ അല്‍ ജസീറയോട് പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാ ബോട്ടുകള്‍ക്കും മലേസ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 500 ഓളം റോഹിന്‍ഗ്യകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിയിരിക്കുന്നത്.
മലേസ്യയിലെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്ന് 396 റോഹിംഗ്യന്‍കളെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് രക്ഷപ്പെടുത്തിയിരുന്നതായി മോമെന്‍ പറഞ്ഞു.
'എന്തുകൊണ്ടാണ് ബംഗ്ലാദേശ് ഓരോ തവണയും ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനകം ബംഗ്ലാദേശ് പത്തുലക്ഷത്തിലധികം റോഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ കരയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം എന്നിവ ബംഗ്ലാദേശ് സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ആവശ്യപ്പെട്ടു.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര് അന്വേഷിച്ച കേസില് ദുരൂഹത; എലത്തൂര്...
10 Sep 2024 5:27 PM GMTആര്എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല് കൊലക്കേസ്: പിണറായി-ആര്എസ്എസ് ഡീല്...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില് അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്മാര്ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന് ഇന്ത്യ...
10 Sep 2024 3:22 PM GMT