Latest News

' മദര്‍ മേരി കംസ് ടു മി '; അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

 മദര്‍ മേരി കംസ് ടു മി ; അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ' മദര്‍ മേരി കംസ് ടു മി ' യുടെ കവര്‍ പേജില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി. പുസ്തകത്തിനോ പ്രസാധകനോ രചയിതാവിനോ സിഗരറ്റിന്റെ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയും ഹരജി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളെ നിയന്ത്രിക്കുന്ന 2003 ലെ സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉല്‍പ്പാദനം, വിതരണം, വിതരണം) നിയമത്തിലെ സെക്ഷന്‍ 5 ന്റെ ലംഘനമാണ് കവര്‍ ഫോട്ടോയെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.

എന്നാല്‍ പുസ്തകം അത് വായിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്നും അവരുടെ സാഹിത്യ കൃതി 2003 ലെ സാഹിത്യ നിയമത്തിലെ സെക്ഷന്‍ 5 ന്റെ ലംഘനമല്ലെന്നും പറഞ്ഞ കോടതി, ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും കൂട്ടിചേര്‍ത്തു.

ഹരജിക്കാരന്‍ നിയമത്തിന്റെ ഭാഷ വളച്ചൊടിക്കാന്‍ ശ്രമിച്ചുവെന്നും, എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതിനു വേണ്ടിയും അരുന്ധതി റോയിയുടെ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അരുന്ധതി റോയിയുടെ പുതിയ കൃതിയാണ് ' മദര്‍ മേരി കംസ് ടു മി '

Next Story

RELATED STORIES

Share it