ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച; മൂന്നു പേര് കൂടി പിടിയില്‍
കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ളൈ ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും ശേഷം പ്രതികള്‍ കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.

പാലക്കാട്: ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്നു പ്രതികള്‍ കൂടി കസബ പോലിസിന്റെ പിടിയില്‍. കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ളൈ ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും ശേഷം പ്രതികള്‍ കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍പോയ സംഘത്തിലെ പ്രധാനി കന്നിമാരി ചെറിയ കല്യാണപേട്ട വീട്ടില്‍ അബിജിത് (24), പോത്തനായിക്കാന്‍ ചള്ള വീട്ടില്‍ അര്ജ്ജുന് സുരേഷ് (25), ചിറ്റൂര്‍ ഏന്തല്‍പാലം വീട്ടില്‍ അജിത്ത് (27) എന്നിവരെയാണ് കസബ പോലിസ് പിടികൂടിയത്. സിസിടിവികള്‍ നിരീക്ഷിച്ചും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്.
ഇന്‍സ്പെക്ടര്‍മാരായ എന്‍ എസ് രാജീവ്, എ ദീപകുമാര്‍, ഇ ആര് ബൈജു, ഹരീഷ്, അനീഷ്, രംഗനാഥന്, ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
RELATED STORIES
പ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു
17 Aug 2022 6:51 PM GMTമയക്കുമരുന്ന് വേട്ടയ്ക്കിടെ അപൂര്‍വ പിക്കാസോ പെയിന്റിങ് കണ്ടെത്തിയതായി ...
17 Aug 2022 11:39 AM GMTക്രൈമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ സ്ഫോടനം; അട്ടിമറിയെന്ന്...
17 Aug 2022 10:46 AM GMTട്വിറ്ററില്‍ വിമതരെ പിന്തുടരുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു;...
17 Aug 2022 10:26 AM GMTഅഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി
16 Aug 2022 6:47 AM GMTസല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്
16 Aug 2022 4:11 AM GMT