Sub Lead

കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍

തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നുണ്ട്.

കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കുന്ന നാലംഗ ഇറാനിയന്‍ സംഘം പിടിയില്‍. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഈ സംഘം ചേര്‍ത്തലയിലെ ഹോട്ടലില്‍ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പോലിസ് സംശയിച്ചിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.

അതിനിടെയാണ് നാലംഗ സംഘം തലസ്ഥാനത്ത് ഹോട്ടലില്‍ മുറിയെടുത്തത്.കന്റോണ്‍മെന്റ് സിഐ ഷാഫിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തി ഇവരുടെ പാസ്പോര്‍ട്ടുകള്‍ പരിശോധിച്ചു. സംശയം തോന്നിയ പോലിസ്, ചേര്‍ത്തലയിലെ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ സാമ്യത തോന്നുകയായിരുന്നു.

തുടര്‍ന്ന് ചേര്‍ത്തല പോലിസിന് ഇവരുടെ ചിത്രങ്ങള്‍ കൈമാറി. ഇതേത്തുടര്‍ന്ന് ചേര്‍ത്തല പോലിസും എത്തി ചോദ്യം ചെയ്തതോടെയാണ് രാജ്യാന്തരമോഷണസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് വ്യക്തമായത്. ഇവര്‍ പോണ്ടിച്ചേരി, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയവിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പു നടത്തിയതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it