ജാര്‍ഖണ്ഡ്: അടിച്ചമര്‍ത്തല്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ടിനെ രണ്ടാം തവണയും നിരോധിച്ച് കൊണ്ടുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവിച്ചു.

ജാര്‍ഖണ്ഡ്: അടിച്ചമര്‍ത്തല്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് ആഭ്യന്തര വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചതായി ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നു. പോപുലര്‍ ഫ്രണ്ടിനെ രണ്ടാം തവണയും നിരോധിച്ച് കൊണ്ടുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവിച്ചു. ആഭ്യന്തര വകുപ്പിന്റെ നോട്ടീസില്‍ പറയുന്ന ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാന രഹിതമാണ്. ഇത്തരം അടിച്ചമര്‍ത്തല്‍ നിലപാടുകള്‍ക്ക് മുന്നില്‍ പോപുലര്‍ ഫ്രണ്ട് മുട്ടുമടക്കില്ലെന്നും ഈ അനീതിക്കെതിരേ നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ഫെബ്രുവരി 21ന് ഇതേ സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ ഏര്‍പ്പെടുത്തിയ നിരോധനം 2018 ആഗസ്ത് 27ന് ജാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ടിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ നടത്തിയ നിയമപോരാട്ടം വിജയം കാണുന്നതിന്റെ പശ്ചാത്തലത്തില്‍കൂടി വേണം ഈ നിരോധനത്തെ കാണാന്‍. പോപുലര്‍ ഫ്രണ്ട് മുന്നോട്ട് വയ്ക്കുന്ന നിയമ പ്രതിരോധത്തിന്റെയും ജനാധിപത്യ പോരാട്ടത്തിന്റെയും സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഇത്തരം പ്രതികാര നടപടികള്‍ക്കു പിന്നില്‍. രാജ്യത്തെ ജുഡീഷ്യറിയില്‍ പോപുലര്‍ ഫ്രണ്ടിന് പൂര്‍ണ വിശ്വാസമുണ്ട്. രാജ്യത്തെ ജനാധിപത്യ, നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പോരാട്ടത്തിലൂടെ ഈ നിരോധനത്തെയും അതിജയിക്കാനാവുമെന്ന് പൂര്‍ണബോധ്യമുണ്ടെന്നും മുഹമ്മദലി ജിന്ന പറഞ്ഞു.

RELATED STORIES

Share it
Top