Sub Lead

കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി ലഭിച്ചു; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി: താരിഖ് അന്‍വര്‍

ഗരുതരമായ അച്ചടക്ക ലംഘനമാണ് കെ വി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടത്.

കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി ലഭിച്ചു; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി: താരിഖ് അന്‍വര്‍
X

ന്യൂഡൽഹി: സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് സംബന്ധിച്ച് കെ വി തോമസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി ലഭിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി രണ്ടു ദിവസത്തിനകം യോഗം ചേരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തോമസിനെതിരേ സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ എന്നിവയടക്കമുള്ള നടപടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കെ വി തോമസ് കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് അദ്ദേഹത്തിന് അച്ചടക്ക സമിതി കാരണംകാണിക്കല്‍ നോട്ടിസ് അയക്കുകയായിരുന്നു.

ഗരുതരമായ അച്ചടക്ക ലംഘനമാണ് കെ വി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടത്. അതേ സമയം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതിന് പിന്നില്‍ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്നാണ് കെ വി തോമസിന്റെ ആരോപണം.

Next Story

RELATED STORIES

Share it