Latest News

ചെങ്കടലില്‍ പ്രവേശിച്ച ഇസ്രായേലി ബന്ധമുള്ള ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; കപ്പല്‍ യെമനിലെ തുറമുഖത്തേക്ക് കൊണ്ടുപോയി

ചെങ്കടലില്‍ പ്രവേശിച്ച ഇസ്രായേലി ബന്ധമുള്ള ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; കപ്പല്‍ യെമനിലെ തുറമുഖത്തേക്ക് കൊണ്ടുപോയി
X

ദുബൈ: ചെങ്കടലില്‍ പ്രവേശിച്ച ഇസ്രായേലി ബന്ധമുള്ള ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം. കീഴടങ്ങിയ ക്യാപ്റ്റനോട് കപ്പല്‍ യെമനിലെ മോച്ച തുറമുഖത്തേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശം ലഭിച്ചു. കപ്പല്‍ ഹാനിഷ് ദ്വീപുകള്‍ക്ക് സമീപം ഉണ്ടെന്നാണ് സൂചന. കന്നുകാലികളെ കൊണ്ടുപോവുന്ന മെറിനോസ് ലൈവ് സ്‌റ്റോക്ക് എന്ന കപ്പലിന് നേരെയാണ് സൈനിക നടപടിയുണ്ടായത്.


സോമാലിയയിലെ ബോസാവോ തുറമുഖത്ത് നിന്നും സൗദിയിലെ ജിദ്ദയിലേക്ക് പോവും വഴി യെമനിലെ ഹുദൈദ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ടിലെത്തിയ സൈനിക സംഘം കപ്പല്‍ തടഞ്ഞത്. കപ്പലിന് നേരെ വെടിവച്ച സൈനികര്‍ അതിനെ യെമനിലെ മോച്ച തുറമുഖത്ത് അടുപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ 180 ഡിഗ്രി തിരിച്ച കപ്പല്‍ മോച്ച തുറമുഖത്തേക്ക് പോവുകയായിരുന്നു.

Next Story

RELATED STORIES

Share it