Latest News

കണ്ടല സര്‍വീസ് സഹകരണബാങ്ക് അഴിമതി; എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ടല സര്‍വീസ് സഹകരണബാങ്ക് അഴിമതി; എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യമില്ല
X

കൊച്ചി: കണ്ടല സര്‍വീസ് സഹകരണബാങ്ക് അഴിമതിക്കേസില്‍ സിപിഐ നേതാവ് എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.

സിപിഐയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവും മില്‍മ അഡ്മിനിസ്ട്രേറ്റീവ് സമിതി കണ്‍വീനറുമായ ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തുടരുന്ന കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ക്രമരഹിതമായ നടപടികളും ധൂര്‍ത്തുമാണ് ബാങ്കിനെ തകര്‍ത്തത് എന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it