Latest News

വനിതാ ഡോക്ടര്‍ക്ക് നേരെ നായ്ക്കുരണപ്പൊടി;ആശുപത്രി ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു

വനിതാ ഡോക്ടര്‍ക്ക് നേരെ നായ്ക്കുരണപ്പൊടി;ആശുപത്രി ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു
X

കാഞ്ഞങ്ങാട്: വനിതാ ഡോക്ടര്‍ക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ച ആശുപത്രിയിലെ യുവതിയുള്‍പ്പെടെ രണ്ടു ജീവനക്കാര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രി ജീവനക്കാരായ ജയകൃഷ്ണന്‍, ലാബ് ടെക്‌നീഷ്യയായ അജ്ഞലി എന്നിവര്‍ക്കെതിരേയാണ് കേസ്.

മാവുങ്കാല്‍ സൈനിക ക്ഷേമ ആശുപത്രിയിലെ ഡോക്ടര്‍ ടി കെ ശര്‍മ്മിന(31)യ്ക്ക് നേരെയാണ് ജീവനക്കാര്‍ നായ്ക്കുരണപൊടി പ്രയോഗിച്ചത്. ഡോക്ടറുടെ പരിശോധനാമുറിയിലെ കസേരയിലും മേശയിലും മറ്റും ഇവര്‍ നായ്ക്കുരണപ്പൊടി വിതറുകയായിരുന്നു. പരിശോധനാമുറിയിലെ കസേരയില്‍ ഇരുന്നയുടന്‍ ഡോക്ടര്‍ക്ക് ശാരീരികബുദ്ധിമുട്ടും ഡ്യൂട്ടിക്ക് തടസ്സവും അനുഭവപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it