Latest News

തിരഞ്ഞെടുപ്പിന് മുന്‍പായി സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; ഡിഎംഡികെ ഡിഎംകെ മുന്നണിയില്‍

തിരഞ്ഞെടുപ്പിന് മുന്‍പായി സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; ഡിഎംഡികെ ഡിഎംകെ മുന്നണിയില്‍
X

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് രൂപീകരിച്ച ദേശീയ പ്രോഗ്രസീവ് ദ്രാവിഡ കഴകം (ഡിഎംഡികെ)യെ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ഉള്‍പ്പെടുത്തിയാണ് അപ്രതീക്ഷിത നീക്കം. വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്ത് എത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംഡികെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും, ഒടുവില്‍ അവര്‍ ഡിഎംകെയില്‍ എത്തുകയായിരുന്നു.

അടുത്ത മാസം നടക്കുന്ന ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഡിഎംഡികെക്ക് നല്‍കുമെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ മധ്യവടക്കന്‍ ജില്ലകളില്‍ ഡിഎംഡികെക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയകാന്തിനോടുള്ള പൊതുജനങ്ങളുടെ ബഹുമാനവും ആരാധനയും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ നേതൃത്വം.

ഇതിനൊപ്പം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കാനും സ്റ്റാലിന്റെ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ ഭരണകാലത്ത് നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ സര്‍ക്കാര്‍ ജനവിധി തേടുന്നത്.

Next Story

RELATED STORIES

Share it