Latest News

പൂക്കാട്ടുപടിയില്‍ കോളജ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്

പൂക്കാട്ടുപടിയില്‍ കോളജ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്
X

കൊച്ചി: എറണാകുളം പൂക്കാട്ടുപടിയില്‍ കോളജ് ബസ്സും സ്വകാര്യ ബസ്ലും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാര്‍ഥികളും കോളേജ് ബസ്സ് ഡ്രൈവറുമടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

പെരുമ്പാവുര്‍ അറയ്ക്കപ്പടിയിലുള്ള ജയ് ഭാരത് കോളജിന്റെ ബസ്സും എറണാകുളം ആലുവ റൂട്ടില്‍ ഓടുന്ന റയാന്‍ ബസ്സുമാണ് കൂട്ടിയിടിച്ചത്. മതിലിനോട് ചേര്‍ന്നുവന്ന കോളേജ് ബസ്സ് കണ്ടതോടെ സ്വകാര്യ ബസ്സ് നിര്‍ത്തിയെങ്കിലും നേരെവന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ രണ്ടുകാലും ബസ്സിലെ കാബിനുള്ളില്‍ കുടുങ്ങി. പ്രദേശത്ത് ഗതാഗതക്കുരുക്കും ഉണ്ടായി. സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് പരിക്കില്ല. എന്നാല്‍ നാലു യാത്രികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെയും യാത്രികരെയും ഡ്രൈവറെയും ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

Next Story

RELATED STORIES

Share it