Big stories

മ്യാന്‍മാറില്‍ വീണ്ടും കലാപം; ആയിരങ്ങള്‍ പാലായനം ചെയ്തു

2017 ലെ വംശഹത്യയെ തുടര്‍ന്ന് 900,000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ കുരുന്നുകളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു.

മ്യാന്‍മാറില്‍ വീണ്ടും കലാപം;  ആയിരങ്ങള്‍ പാലായനം ചെയ്തു
X

മാസങ്ങള്‍ മാത്രം നീണ്ട ഇടവേളക്ക് ശേഷം മ്യാന്‍മാറില്‍ വീണ്ടും കലാപം.കലാപമേഖലയില്‍ നിന്ന് ആയിക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പാലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന റാഖേനിലാണ് വീണ്ടും കലാപാന്തരീക്ഷം ഉണ്ടായിരിക്കുന്നത്. 2017 ല്‍ കലാപകാലത്ത് ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട മേഖലയിലാണ് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളയാഴ്ച്ച മാത്രം 4500 റോഹിങ്ക്യകള്‍ വീടൊഴിഞ്ഞു പോയതായി യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ഇടങ്ങളില്‍ മ്യാന്‍മാര്‍ സൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സൈനികര്‍ക്ക് നേരെ റോഹിങ്ക്യന്‍ കേന്ദ്രങ്ങള്‍ നിന്ന് ആക്രമണമുണ്ടായതായി സൈന്യം ആരോപിച്ചു. 2017 ലും സൈന്യം ഇതേ ആരോപണം ഉന്നയിച്ചാണ് റോഹിങ്ക്യകള്‍ക്ക് നേരെ വംശീയ ആക്രമണം അഴിച്ചു വിട്ടത്.

2017 ലെ വംശഹത്യയെ തുടര്‍ന്ന് 900,000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ കുരുന്നുകളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മാറില്‍ റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ താമസിക്കുന്ന റാഖേനിലാണ് വീണ്ടും കലാപാന്തരീക്ഷം ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it